ഡബ്ലിൻ: അയർലൻഡിലെ സ്കൂളുകളിൽ കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. തുടർച്ചയായ ബോംബ് ഭീഷണികൾ കുട്ടികളിൽ പരിഭ്രാന്തിയും ഭയവും ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. പല മാതാപിതാക്കളും കുട്ടികളുടെ ഈ ഭയത്തിൽ ആശങ്കാകുലരാണ്.
അടുത്തിടെയായി അയർലൻഡിലെ സ്കൂളുകളിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങളാണ് തുടർച്ചയായി ലഭിച്ചത്. കഴിഞ്ഞ ആഴ്ച നൂറ് കണക്കിന് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇത് വലിയ ഭയമാണ് വിദ്യാർത്ഥികളിൽ ഉണ്ടാക്കിയത്. പലരും ഭയം കാരണം സ്കൂളുകളിലേക്ക് വരാത്ത സാഹചര്യവും ഉണ്ട്.
Discussion about this post

