ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വാഹനങ്ങളുടെ വേഗപരിധി ഇനിയും കുറച്ചേക്കും. വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഡബ്ലിൻ സിറ്റി കൗൺസിൽ ട്രാൻസ്പോർട്ട് കമ്മിറ്റി അംഗങ്ങൾക്ക് രേഖാമൂലം നൽകിയിട്ടുണ്ട്.
നിലവിൽ നഗരത്തിലെ 10 ശതമാനം റോഡുകളിലും വേഗതപരിധി എന്നത് മണിക്കൂറിൽ 50 മുതൽ 60 കിലോ മീറ്റർവരെയാണ്. പുതിയ നിർദ്ദേശം നടപ്പിലാക്കുമ്പോൾ 10 ശതമാനം എന്നത് മൂന്ന് ശതമാനം ആയി കുറയും. കാൽനട യാത്രികരുടെ എണ്ണം കൂടുതലള്ള മേഖലകളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ടെമ്പിൾ ബാർ, ഹെൻറി സ്ട്രീറ്റ്, ടാൽബോട്ട് സ്ട്രീറ്റ് എന്നിവ പുതിയ താഴ്ന്ന പരിധിക്ക് വിധേയമാകാൻ നിർദ്ദേശിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

