ഡബ്ലിൻ : ആസ്റ്ററിസ്ക് ഗവേഷണ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി ഗാൽവേ സർവകലാശാല. ഇസ്രായേലി സ്ഥാപനമായ ടെക്നിയോൺ ഉൾപ്പെടുന്നതും യൂറോപ്യൻ കമ്മീഷൻ ധനസഹായം നൽകുന്നതുമായ പദ്ധതിയാണ് ആസ്റ്ററിസ്ക് ഗവേഷണ പദ്ധതി. സർവകലാശാലാ പ്രസിഡന്റ് പ്രൊഫസർ ഡേവിഡ് ബേൺ ആണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേൽ ഭരണകൂടം ഉപയോഗിക്കുന്ന പ്രതിരോധ ,സുരക്ഷാ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ സഹായിക്കുന്ന സ്ഥാപനമാണ് ടെക്നിയോൺ. ഇസ്രായേൽ സ്ഥാപനം ഉൾപ്പെടുന്ന പദ്ധതിയായതിനാൽ തന്നെ സർകലാശാല ഈ പഠനത്തിന് നേതൃത്വം നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
കടൽ വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ ഉദ്പാദിപ്പിക്കുന്ന വഴികൾ തേടുന്ന ഗവേഷണ പദ്ധതിയുടെ ഏകോപന ചുമതല ഗാൽവേ സർവകലാശാലയ്ക്കായിരുന്നു.
ഇസ്രായേലി കമ്പനികളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഉള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർവകശാലായിലെ ജീവനക്കാരും , വിദ്യാർത്ഥികളും നിരന്തരം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

