ഡബ്ലിൻ : വീടുകളുടെയും, കെട്ടിടങ്ങളുടെയും വാടകയിൽ വലിയ വർധനവ് ഉണ്ടാകുന്നുവെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 7.3 ശതമാനം വർധനവാണ് ഈ വർഷം വാടക നിരക്കുകളിൽ ഉള്ളത് . Daft.ie എന്ന വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം മുൻ വർഷം ഇതേ കാലയളവിൽ വാടകയിലെ വർധനവ് 4.4 ശതമാനം ആയിരുന്നു.
ഈ വർഷം സെപ്റ്റംബർ ആയപ്പോഴേയ്ക്കും വിപണിയിലുള്ള വീടുകളുടെ ശരാശരി പ്രതിമാസ വാടക 2,239 യൂറോ ആയി ഉയർന്നു. ഇത് കോവിഡിന് മുൻപുള്ള നിരക്കിനേക്കാൾ 43 ശതമാനം കൂടുതലാണ്.
കോർക്ക് (11.3% ) , ഗാൽ വേ (10.3%) , ലിമെറിക് (6.9%) , ഡബ്ലിൻ ( 6.3 %) എന്നീ നഗരങ്ങളിലാണ് വിപണി വാടകയിലെ വർധനവ് ഏറ്റവും കൂടുതലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

