ലിമെറിക്ക്: ലിമെറിക്കിലെ പ്രമുഖ സ്റ്റോർ വിറ്റഴിച്ച ബൈക്കുകൾ തിരിച്ചുവിളിച്ചു. സുരക്ഷാ ആശങ്കകളെ തുടർന്നാണ് കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ നടപടി സ്വീകരിച്ചത്. ഈ ബൈക്കുകൾ കൈവശമുള്ളവർ കുട്ടികൾക്ക് നൽകരുതെന്ന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബൈക്ക്സ് ആൻഡ് ബേബിലാൻഡ് ലിമിറ്റഡ്, ബേബിലാൻഡ്, സ്പൈഡർമാൻ ബ്രാൻഡിലുള്ള കുട്ടികളുടെ ബൈക്കുകളാണ് തിരിച്ച് വിളിച്ചത്. ലിമെറിക്കിലെ ബേബിലാൻഡിലും ആർതേഴ്സ് ക്വേ ഷോപ്പിംഗ് സെന്ററിലും ഈ ബൈക്കുൾ വിൽപ്പന നടത്തിയിരുന്നു. ഉത്പന്നം സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന രേഖകൾ നൽകുന്നതിൽ കമ്പനികൾ പരാജയപ്പെട്ടിരുന്നു. ഇത് സുരക്ഷാ ആശങ്ക ഉയർത്തിയതോടെയാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

