ഡബ്ലിൻ: ഐറിഷ് യൂണിറ്റിയുമായി ബന്ധപ്പെട്ടുള്ള കാഴ്ചപ്പാടുകൾ തേടി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് നൽകിയ കത്തുകളോട് സമ്മിശ്രമായി പ്രതികരിച്ച് വടക്കൻ അയർലൻഡിലെ രാഷ്ട്രീയ നേതാക്കൾ. പിന്തുണച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണമാണ് ഉയരുന്നത്. ഐറിഷ് യൂണിറ്റിയോട് തന്റെ പാർട്ടിയ്ക്ക് താത്പര്യമില്ലെന്ന് അൾസ്റ്റർ യൂണിയനിസ്റ്റ് നേതാവ് ജോൺ ബറോസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം സൈമൺ ഹാരിസിന് മറുപടി കത്തും നൽകി.
ഡിയുപി നേതാവ് ഗാവിൻ റോബിൻസണും സൈമൺ ഹാരിസിന്റെ കത്തിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ടിയുവി നേതാവ് ജിം അലിസ്റ്റണും അദ്ദേഹത്തിന്റെ കത്തിനോട് വിയോജിച്ച് കൊണ്ട് പ്രതികരിച്ചു. ബിബിസിയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ആയിരുന്നു കാഴ്ചപ്പാട് തേടി രാഷ്ട്രീയ നേതാക്കൾക്ക് സൈമൺ ഹാരിസ് കത്ത് നൽകിയത്.

