തിരുവനന്തപുരം: എൽ പി എസ് ടി സമരസമിതി നേതാവ് എസ് വളർമതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ. ശരീരത്തിലെ മഗ്നീഷ്യത്തിന്റെയും , സോഡിയത്തിന്റെയും അളവ് കുറയുന്നുവെന്നും ഡോക്ടേഴ്സ് വ്യക്തമാക്കി. ആശുപത്രിയിലും നിരാഹാരസമരം തുടരുകയാണ് വളർമതി. നിരാഹാരം അവസാനിപ്പിക്കാതെ ചികിത്സയിൽ കാര്യമില്ലെന്ന് ജനറൽ ആശുപത്രി ആർഎംഒ വ്യക്തമാക്കി. വളർമതിയുടെ നിരാഹാരം ഇന്ന് ഇരുപതാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്.
യുഡിഎഫ് സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരായ എൽ പി എസ് ടി സമരം ആരംഭിച്ചിട്ട് 132 ദിവസം പിന്നിടുകയാണ്. വളർമതിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും അടുത്ത റാങ്ക് ഹോൾഡർ ജയകൃഷ്ണൻ നിരാഹാരസമരം തുടരുകയാണ്.
സമരപന്തൽ പൊളിച്ച പൊലീസ് ആരോഗ്യ നില മോശമായതിന് പിന്നാലെ വളർമതിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയിട്ടും സമരം തുടരുകയാണ് വളർമതി. എന്നാൽ വിദ്യാർത്ഥി- അധ്യാപക അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ.

