തൃശൂർ: കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ആദ്യമായാണ് ഒരു പുരുഷനെ അധ്യാപകനായി കലാമണ്ഡലത്തിൽ നിയമിക്കുന്നത് . കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര് എല്‍ വി രാമകൃഷ്ണന് ജോലി നേടിയത്.
കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആര് എല്‍ വി രാമകൃഷ്ണന് പറഞ്ഞു. എല്ലാവരോടും സ്നേഹവും കടപ്പാടും ഉണ്ടെന്നും മണിച്ചേട്ടന് ഇല്ല എന്ന ദുഃഖം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായി കാണുന്നുവെന്നും ചേട്ടന് പഠിപ്പിച്ചു തന്നത് അതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നൃത്ത വിഭാഗത്തില്‍ കലാമണ്ഡലം ആരംഭിക്കുന്ന സമയത്ത് എ ആര് ആര് ഭാസ്കര്‍, രാജരത്നം മാസ്റ്റര്‍ എന്നിവരായിരുന്നു എന്നിവരായിരുന്നു ഇവിടെ അധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്ക് ശേഷം നൃത്ത വിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നത് അങ്ങേയറ്റത്തെ സൗഭാഗ്യമായി കണക്കാക്കുന്നു.