കാസർകോട് : രാജ്മോഹൻ ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് കാസർകോട് ഡി സി സി. രാജ് മോഹൻ ഉണ്ണിത്താൻ കാസർകോട് കോൺഗ്രസിന് അപമാനമാണെന്നും, ഉണ്ണിത്താനെ ഇനിയും ചുമന്നാൽ പാർട്ടി നാറുമെന്നുമാണ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പറയുന്നത് . നേതൃത്വം ഇടപെട്ട് ഉണ്ണിത്താനെ നിയന്ത്രിക്കണമെന്നാണ് ഫൈസൽ ആവശ്യപ്പെടുന്നത് .
കെ പി സി നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ണിത്താനെതിരെ പരസ്യ പ്രതികരണമുണ്ടാകുമെന്ന മുന്നറിയിപ്പും ഡി സി സി നൽകിയിട്ടുണ്ട്. പരസ്യ പ്രതികരണം നടത്തിയ ശേഷം അതിനെപറ്റി ചോദിക്കരുതെന്നും ഡി സി സി പറയുന്നു.
കെപിസിസി ഭാരവാഹി യോഗത്തിലാണ് ഡിസിസി ഭാരവാഹികൾ രൂക്ഷ വിമർശനം ഉന്നയിച്ചത്. സർക്കാരിനെതിരെയും, അടൂർ പ്രകാശ് , സണ്ണി ജോസഫ്, കെ സി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ രൂക്ഷവിമശനമാണ് ഉന്നയിച്ചത്. അതിന് പിന്നാലെയാണ് ഡി സി സി പ്രസിഡന്റ് ഉണ്ണിത്താനെതിരെ രംഗത്തെത്തിയത് .
നേരത്തെ തന്നെ കെ പി സി സി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ രാജ്മോഹൻ ഉണ്ണിത്താൻ വിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിൽ ഇനിയും അധികാരമോഹികളുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തിയിരുന്നു.

