ഡബ്ലിൻ: ആഗോള തലത്തിൽ മൈക്രോസോഫ്റ്റിന് ഉണ്ടായ സാങ്കേതിക പ്രശ്നം അയർലൻഡിന്റെ ആരോഗ്യരംഗത്തെയും സാരമായി ബാധിച്ചു. ഡബ്ലിനിലെ മേറ്റർ ആശുപത്രിയിലെ ജീവനക്കാർക്ക് ഇ മെയിലുകൾ ആക്സസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. ഇതേ തുടർന്ന് ഇ മെയിൽ മുഖാന്തിരം ആശുപത്രിയുമായി ബന്ധപ്പെടരുമെന്ന് ആശുപത്രി അധികൃതർക്ക് നിർദ്ദേശം പുറപ്പെടുവിക്കേണ്ട സാഹചര്യം ഉണ്ടായി. ഇ മെയിലുകൾക്ക് പകരം ഫോൺ ഉപയോഗിക്കണം എന്നായിരുന്നു ആശുപത്രി അധികൃതരുടെ നിർദ്ദേശം.
അതേസമയം ആശുപത്രിയിൽ ചികിത്സ സംബന്ധിച്ച പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആയിരുന്നു. രോഗികളും മറ്റും മുൻകൂട്ടി നിശ്ചയിച്ചത് പോലെ ആശുപത്രികളിൽ എത്തിയിരുന്നു. ആശുപത്രിയുമായി സഹകരിച്ചവർക്ക് അധികൃതർ നന്ദി അറിയിച്ചിട്ടുണ്ട്.

