ഡബ്ലിൻ: അയർലൻഡിൽ മെഗാ ക്വിസ് മത്സരവുമായി എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും, വാട്ടർഫോർഡ് മലയാളി അസോസിയേഷനും. നാളെ ( ശനിയാഴ്ച) യാണ് പരിപാടി. ബ്രെയിൻ ബ്ലിറ്റ്സ് 2026 എന്ന പേരിലാണ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
കുട്ടികളിലെ അറിവും സർഗ്ഗാത്മകതയും വർധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. നാളെ ഉച്ചയ്ക്ക് 1.30 മുതലാണ് പരിപാടി ആരംഭിക്കുക. വൈകീട്ട് അഞ്ച് മണിവരെ തുടരും. വാട്ടർഫോർഡിലെ ഫാരൺഷോനീൻ യൂത്ത് സെന്ററിൽ വച്ചാണ് പരിപാടി നടക്കുന്നത്. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലാണ് പരിപാടി നടത്തുന്നത്.
Discussion about this post

