ഡബ്ലിൻ: ടിൻഡറിന്റെ ഉടമകളായ മാച്ച് ഗ്രൂപ്പിന്റെ ഐറിഷ് യൂണിറ്റായ എംടിസിഎച്ച് ടെക്നോളജി സർവ്വീസസ് ലിമിറ്റഡിന് പിഴയിട്ടു. ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനാണ് നടപടി സ്വീകരിച്ചത്. വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചവരുത്തിയതിനാണ് നടപടി സ്വീകരിച്ചത്. 11 മില്യൺ യൂറോയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.
ഡിപിസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിൽ ടിൻഡർ പരാജയപ്പെട്ടതായി കണ്ടെത്തിയെന്ന് ഡിപിസി പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post

