ഡബ്ലിൻ: അടുത്ത പൊതു തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. തുടർന്നും ഫിയന്ന ഫെയിലിനെ മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയൻ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിന് മുൻപ് ഡബ്ലിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെന്ന നിലയിൽ തന്റെ ദൗത്യം നിറവേറ്റും. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കും. അടുത്ത തിരഞ്ഞെടുപ്പിലും ഫിയന്ന ഫെയിലിനെ നയിക്കും. പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും വിട്ടുനിൽക്കുമെന്ന പ്രചാരണം സംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിലും ഫിയന്ന ഫെയിലിനെ നയിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

