ഡബ്ലിൻ: യൂറോപ്യൻ പൊളിറ്റിക്കൽ കമ്യൂണിറ്റി മീറ്റിംഗിനിടെ ഡബ്ലിൻ നഗരത്തിൽ പലസ്തീൻ അനുകൂല പ്രതിഷേധം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വെസ്റ്റ്മോർലാൻഡ് സ്ട്രീറ്റിൽ ആയിരുന്നു പ്രതിഷേധം. രണ്ട് പേരും നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്.
ഡാം സ്ട്രീറ്റിലെ പഴയ സെൻട്രൽ ബാങ്ക് പ്ലാസയിൽ നടന്ന പ്രതിഷേധത്തിൽ ഏകദേശം 50 മുതൽ 60 വരെ ആളുകൾ പങ്കുചേർന്നു. പ്രതിഷേധത്തിനിടെ പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച രണ്ട് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ക്രമസമാധാന ലംഘനത്തിന് കേസ് എടുത്തിട്ടുണ്ട്. അതേസമയം ഇന്നലെ വൈകീട്ട് അയർലൻഡ് – പലസ്തീൻ സോളിഡാരിറ്റി ക്യാമ്പെയ്നും പീപ്പിൾ ബിഫോർ പ്രോഫിറ്റും സംയുക്തമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ ഏകദേശം 1000 പേരാണ് ഒത്തുകൂടിയത്.

