വീടുകളിലെ മാത്രമല്ല അടുക്കളയിലെയും പ്രധാന ശല്യക്കാരനാണ് പല്ലി. പാതി തുറന്നു കിടക്കുന്ന പാത്രങ്ങളിൽ തലയിടും, ഓർക്കാപ്പുറത്ത് കാഷ്ടിക്കും . ഇക്കാരണങ്ങൾ കൊണ്ടു തന്നെ വീടുകളിൽ നിന്ന് പല്ലികളെ തുരത്തേണ്ടതും അത്യാവശ്യമാണ്. ഇവയെ കൊല്ലാതെ തന്നെ തുരത്താനുള്ള മാർഗങ്ങളുണ്ട് . വീട്ടിലെ സാധനങ്ങൾ കൊണ്ട് തന്നെ നിമിഷം നേരം കൊണ്ട് പല്ലിയെ തുരത്തുന്നത് എങ്ങനെയെന്ന് നോക്കാം .
കുരുമുളക്
കുരുമുളക് പൊടി വെള്ളത്തിൽ കലർത്തി , പല്ലികളെ കാണുന്ന സ്ഥലത്തെല്ലാം തളിക്കുക . ഇത് പല്ലികളെ അകറ്റാൻ സഹായിക്കും .
വെളുത്തുള്ളി
കീടങ്ങളുടെ ആജന്മശത്രുവാണ് വെളുത്തുള്ളി. വെളുത്തുള്ളി അല്ലികൾ വീടിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കാം . അതല്ലെങ്കിൽ വെളുത്തുള്ളി മിക്സിയിൽ അടിച്ച് ലായനിയാക്കി ആ സ്പ്രേ തളിക്കാം.
നനവ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക
ഇരുണ്ടതും, നനഞ്ഞതുമായ സ്ഥലങ്ങൾ പല്ലികൾക്ക് പ്രിയപ്പെട്ടതാണ്. സിങ്കിനടിയിലും , ക്യാബിനറ്റുകൾക്കുള്ളിലുമെല്ലാം ഇത്തരമിടങ്ങൾ ഉണ്ടാകും. അതിനാൽ അവ കഴിയുന്നത്ര വരണ്ടതും, വൃത്തിയുള്ളതുമാണെന്ന് ഉറപ്പ് വരുത്തണം . ചോര്‍ച്ചകളും മറ്റും എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുക.
നാഫ്തലിൻ ബോളുകൾ
ക്ലോസറ്റുകൾ , കിച്ചൺ ഡ്രോയറുകൾ ,അണ്ടർ -സിങ്ക് ക്യാബിനറ്റുകൾ , ഷെൽഫുകൾ എന്നിവിടങ്ങളിൽ പാറ്റാ ഗുളിക അഥവാ നാഫ്തലിൻ ബോളുകൾ സൂക്ഷിക്കുന്നത് പല്ലികളെ അകറ്റാൻ സഹായിക്കും.
മുട്ടത്തോട്
മുട്ടത്തോടുകൾ ആണ് പല്ലികളെ അകറ്റാൻ മറ്റൊരു വഴി. ഉപയോഗം കഴിഞ്ഞ ശേഷം മുട്ടത്തോടുകൾ നന്നായി കഴുകി ഉണക്കുക. ഇത് പല്ലികളെ കാണാൻ ഇടയുള്ള ഭാഗങ്ങളിൽ സൂക്ഷിക്കുക.
ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക
അടുക്കളയിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് പല്ലികളെയും, എലികളെയുമൊക്കെ ആകർഷിക്കുന്നത്. അതിനാൽ ബാക്കി വന്ന ഭക്ഷണവും, വേസ്റ്റുകളുമെല്ലാം അടുക്കളയിൽ നിന്ന് അപ്പപ്പോൾ തന്നെ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

