ഡബ്ലിൻ: ഡബ്ലിനിൽ യൂറോപ്യൻ പൊളിറ്റിക്കൽ കമ്യൂണിറ്റി മീറ്റിംഗ് പുരോഗമിക്കുന്നു. 50 ഓളം രാഷ്ട്ര നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി അയർലൻഡിൽ എത്തിയിരിക്കുന്നത്. എല്ലാ അതിഥികളെയും പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്വാഗതം ചെയ്തു.
യൂറോപ്യൻ യൂണിയന്റെ അധ്യക്ഷ പദവി വഹിക്കുന്നത് അയർലൻഡാണ്. ഇതിന്റെ ഭാഗമായിട്ടാണ് നേതാക്കളുടെ യോഗം സംഘടിപ്പിക്കുന്നത്. കനത്ത സുരക്ഷയാണ് യോഗത്തിന്റെ ഭാഗമായി ഡബ്ലിൻ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ അങ്ങോളമിങ്ങോളം നിരവധി ഉദ്യോഗസ്ഥരാണ് വിന്യസിച്ചിരിക്കുന്നത്. കർശന ഗതാഗത നിയന്ത്രണങ്ങളും നിലവിലുണ്ട്.
Discussion about this post

