ഡബ്ലിൻ: ഡബ്ലിൻ മലയാളിയായ ഡോണി കടമനിട്ടയുടെ കഥയിൽ പാൻ ഇന്ത്യൻ ത്രില്ലർ ചിത്രം. ഭൗമ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാളെ മുതൽ കേരളത്തിലെയും അയർലൻഡിലെയു തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. റെജിൻ എസ് ബാബു സംവിധാന ചെയ്ത ചിത്രത്തിൽ സംവിധായകൻ ദിലീഷ് പോത്തനാണ് നായകനായി എത്തുന്നത്.
വിയുഇ, സിനിവേഴ്ഡ് എന്നീ തിയറ്ററുകളിലാണ് ചിത്രം അയർലൻഡിൽ പ്രദർശനത്തിന് എത്തുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂരാജ് ഇ.എസ്. എഡിറ്റിംഗും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ജയദേവൻ ചക്കാടത്ത് സൗണ്ട് മിക്സിംഗും രാജാകൃഷ്ണൻ എം.ആർ. ഫൈനൽ സൗണ്ട് മിക്സിംഗും നിർവഹിച്ചിരിക്കുന്നു.
ഡബ്ലിനിലെ താലയിലാണ് ഡോണി കടമ്മനിച്ച കുടുംബ സമേതം താമസിക്കുന്നത്. ദീർഘനാളായി അയർലൻഡിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചുവരികയാണ് അദ്ദേഹം.

