ഡബ്ലിൻ: ഡബ്ലിനിൽ നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി അപകടം. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കൗമാരക്കാരായ ആറ് പേർക്കും 40 വയസ്സുള്ള കാറിന്റെ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഒലിവർ പ്ലങ്കറ്റ് റോഡിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം ഉണ്ടായത്. വാഹനം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 40 കാരിയ്ക്ക് ആരോഗ്യപ്രശ്നം നേരിട്ടതാണ് കാർ നിയന്ത്രണം വിടാൻ കാരണം എന്നാണ് കണ്ടെത്തൽ. പരിക്കേറ്റ കൗമാരക്കാർ 13,14,15 വയസ്സ് പ്രായമുള്ളവരാണ്. കുട്ടികളെ ടെമ്പിൾ സ്ട്രീറ്റ്, ക്രംലിൻ എന്നിവിടങ്ങളിലെ ചിൽഡ്രൻസ് ഹോസ്പിറ്റലുകളിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. ഇതിനോടകം തന്നെ സംഭവസ്ഥലത്തെ സാങ്കേതിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

