ഡബ്ലിൻ: അയർലൻഡിൽ പ്രമുഖ സൂപ്പർമാർക്കറ്റ് വിറ്റഴിച്ച ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു. ഡൺസ് സ്റ്റോഴ്സിന്റെ ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ് നടപടി.
ഡൺസ് സ്റ്റോഴ്സിന്റെ 8 സതേൺ ഫ്രൈഡ് ചിക്കൻ സ്ലൈഡേഴ്സ് ആണ് തിരിച്ച് വിളിച്ചത്. ഈ മാസം നവംബർ 8 ആണ് ഉപയോഗിക്കേണ്ട അവസാന തിയതി. പാക്കറ്റുകളിൽ അബദ്ധത്തിൽ ചെഡ്ഡാർ ആൻഡ് പുൾഡ് ഹാം സ്കോൺസ് നിറച്ചിരുന്നു. ഇതാണ് തിരിച്ചുവിളിക്കൽ നടപടിയ്ക്ക് കാരണം ആയത്. ഇതിൽ മുട്ടയിലും പാലിലും അടങ്ങിയതിന് സമാനമായ ഘടങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇത് ചിലർക്ക് അലർജിയ്ക്ക് കാരണം ആകും. ഇതേ തുടർന്നാണ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്.

