ഡബ്ലിൻ: അയർലൻഡിലെ യൂണിവേഴ്സിറ്റികളിലും സർവ്വകലാശാലകളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സെൻട്രൽ ആപ്ലിക്കേഷൻ ഓഫീസിന്റെ പോർട്ടൽ തുറന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് പോർട്ടൽ തുറന്നത്. ജനുവരി 20 ആണ് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ ഏകോപിപ്പിക്കുന്ന സംവിധാനമാണ് സിഎഒ. ഇക്കുറി 1400 ലധികം കോഴ്സുകളിലേക്കുള്ള അപേക്ഷകൾ വിദ്യാർത്ഥികൾക്ക് നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 35 യൂറോയാണ് അപേക്ഷാ ഫീസ്. ജനുവരി 20 ന് ശേഷവും അപേക്ഷകൾ സ്വീകരിക്കും. എന്നാൽ 50 യൂറോ ആയിരിക്കും അപേക്ഷാ ഫീസായി നൽകേണ്ടിവരിക.
Discussion about this post

