തിരുവനന്തപുരം : ഗവർണറുടെ ശുപാർശയുടെ പേരിൽ പി എസ് സിയിലെ ക്രമക്കേടുകൾ വെള്ളപൂശാനാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഗവർണർ സർക്കാരുമായി ആലോചിച്ച് വേണം അഭിപ്രായങ്ങളും , ശുപാർശയും അറിയിക്കാനെന്നും, ഭരണഘടനാപരമായി സർക്കാരിന്റെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ ശുപാർശ നൽകിയതിന്റെ പേരിൽ പി എസ് സി ക്രമക്കേടുകൾ മറച്ചുവയ്ക്കാനാകില്ല. ഗവർണറുടെ ശുപാർശ ചൂണ്ടിക്കാട്ടി പി എസ് സി വിഷയത്തിൽ നിന്ന് രക്ഷപെടാനുള്ള പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നിലവിൽ പി എസ് സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെല്ലാം പ്രാഥമിക ഘട്ടത്തിലാണ് .അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല . എന്നാൽ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും വിഡി സതീശൻ പറഞ്ഞു.
സ്വന്തക്കാരെയും, ബന്ധുക്കളെയും പാർട്ടി ബന്ധമുള്ളവരെയും നിയമിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ . വർഷങ്ങളോളം കാത്തിരുന്ന് പരീക്ഷയെഴുതി ജോലിയ്ക്കായി കാത്തിരുന്നവരെ മാറ്റി നിർത്തിയാണ് ഇത്തരത്തിലുള്ള നിയമനങ്ങൾ നടത്തിയതെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് . പി എസ് സിയുടെ വിശ്വാസ്യതയെ തകർക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

