ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ മാസം കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടിയത് 12,000 ത്തിലധികം രോഗികൾ. ഇവർക്ക് ട്രോളികളിലും കസേരകളിലും ഇരുത്തി ചികിത്സ നൽകി. 12,672 രോഗികളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കിടക്കകൾ ലഭിക്കാത്തവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
ഈ വർഷം ഇതുവരെ 1,11,000 രോഗികളാണ് രാജ്യത്തുടനീളം ട്രോളികളിൽ ചികിത്സ തേടിയതെന്ന് ഐഎൻഎംഒ പ്രസ്താവനയിലൂടെ അറിയിച്ചു. ട്രോളികളിലും കസേരകളിലും ഇരുത്തി ചികിത്സ നൽകിയവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുണ്ട്. ഇതൊരു വലിയ പ്രതിസന്ധിയാണ്. ആരോഗ്യസേവനത്തിൽ ആളുകൾ പൂർണമായും നിരാശരാണെന്നും ഐഎൻഎംഒ വ്യക്തമാക്കി.

