ടൈറോൺ: കൗണ്ടി ടൈറോണിൽ കുഞ്ഞിന് പൊള്ളലേറ്റു. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
കാരിക്മോറിലെ പെട്രോൾ പമ്പിന് പുറത്തായിരുന്നു സംഭവം. ഒരു കൂട്ടം യുവാക്കൾ പെട്രോൾ പമ്പിന് നേരെ പടക്കം എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് അവിടെ നിന്നിരുന്ന കുട്ടിയ്ക്ക് സമീപം വീഴുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് പൊള്ളലേറ്റത്. രണ്ട് വയസ്സിന് താഴെയാണ് പരിക്കേറ്റ കുട്ടിയുടെ പ്രായം.
Discussion about this post

