ഡബ്ലിൻ: പ്രമുഖ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ അയർലൻഡിലെത്തുന്നു. സർഗോത്സവം 2026 ൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തുന്നത്. ഡബ്ലിനിൽ അടുത്ത മാസമാണ് സർഗോത്സവം അരങ്ങേറുക.
നവംബർ 27 വെള്ളിയാഴ്ചയാണ് പരിപാടി സംഘടിപ്പക്കുന്നത്. ഡബ്ലിൻ തപസ്യയും സിറോ മലബാർ കത്തോലിക്കാ സഭയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ ഇടവകയും സംയുക്തമായിട്ടാണ് പരിപാടി നടത്തുന്നത്. ചാരിറ്റി ഫണ്ട് സമാഹരണമാണ് ലക്ഷ്യം.
ഡബ്ലിൻ 24 ലെ സയന്റോളജി കമ്യൂണിറ്റി സെന്ററാണ് വേദി. വൈകീട്ട് ഏഴ് മണിയ്ക്ക് ആരംഭിക്കുന്ന പരിപാടി രാത്രിയാണ് അവസാനിക്കുക. ആറ് മണി മുതൽ പ്രവേശനം ആരംഭിക്കും. നിരവധി കലാപരിപാടികൾക്കാണ് വേദി സാക്ഷ്യം വഹിക്കുന്നത്. മഹേഷ് കുഞ്ഞുമോന്റെ മിമിക്രിയ്ക്ക് പുറമേ വിവിധ ബാൻഡുകളുടെ സംഗീത പരിപാടികൾ, മറ്റ് കലാ പരിപാടികൾ എന്നിവയും ഉണ്ടാകും.

