ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ പ്രസിഡൻസി നേതാക്കളുടെ യോഗത്തിനിടെ പ്രതിഷേധിക്കാൻ ഗാർഡ. വർക്ക് ടു റൂൾ രീതി സ്വീകരിക്കും. നവംബർ 10 മുതൽ 14വരെയാണ് വർക്ക് ടു റൂൾ രീതിയിൽ ഗാർഡ പ്രതിഷേധിക്കുന്നത്. നവംബർ 13 നാണ് പ്രധാന യൂറോപ്യൻ യൂണിയൻ പ്രസിഡൻസി നേതാക്കളുടെ യോഗം നടക്കുന്നത്.
ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഗാർഡയുടെ തൊഴിൽ സാഹചര്യങ്ങളിൽ നിലവിൽ വലിയ അതൃപ്തിയാണ് ഉദ്യോഗസ്ഥർക്കിടയിലുള്ളത്. ഇതേ തുടർന്നാണ് പ്രതിഷേധം.
Discussion about this post

