ഡബ്ലിൻ: രണ്ട് പതിറ്റാണ്ടിന് ശേഷം തിരികെ കടലിലേക്ക് മടങ്ങി മോളി. ഇന്നലെയാണ് മോളിയെ തിരികെ അറ്റ്ലാന്റിക് കടലിലേക്ക് മടക്കിയയച്ചത്. കഴിഞ്ഞ 22 വർഷമായി കെറിയിലെ അക്വോറിയം ആയിരുന്നു മോളിയുടെ വാസ കേന്ദ്രം. ആമയെ തിരികെ കടലിലേക്ക് അയക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
2004 ലാണ് ആമയെ കെറിയിലെ അക്വോറിയത്തിലേക്ക് മാറ്റിയത്. കാലിന് സാരമായി പരിക്കേറ്റ നിലയിൽ കടൽ തീരത്ത് നിന്നും ആമയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചികിത്സ നൽകി അതിനെ ഡിംഗിൽ ഓഷ്യൻ വേൾഡ് അക്വേറിയത്തിലെ ഷാർക്ക് ടാങ്കിലേക്ക് മാറ്റി. ഷാർക്ക് ടാങ്കിന്റെ റാണി എന്നാണ് മോളി അറിയപ്പെട്ടിരുന്നത്. പോർച്ചുഗീസ് തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയായിട്ടാണ് മോളിയെ വിട്ടയച്ചത്. ്രനാവിക കപ്പലിൽ ആയിരുന്നു മോളിയെ ഇവിടെ എത്തിച്ചത്.

