ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. ഇന്നലെ വൈകീട്ട് ഡ്രൈവർമാർ നടത്തിയ സ്ലോ ഡൗൺ സമരത്തിൽ നഗരം സ്തംഭിച്ചു. വലിയ ഗതാഗതക്കുരുക്ക് ആയിരുന്നു ഇന്നലെ അനുഭവപ്പെട്ടത്.യ വോയ്സ് ഓഫ് ടാക്സി ഡ്രൈവേഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സ്ലോ ഡൗൺ പ്രതിഷേധത്തിന്റെ ഭാഗമായി ടാക്സികൾ നഗരത്തിൽ അണിനിരന്നത്. വൈകീട്ട് കോണിംഗ്ഹാം റോഡിൽ നിന്നും ആരംഭിച്ച പ്രതിഷേധം മെറിയൻ സ്ക്വയറിലാണ് സമാപിച്ചത്. യാത്രാ നിരക്ക് വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. നൂറ് കണക്കിന് ഡ്രൈവർമാർ പ്രതിഷേധത്തിന്റെ ഭാഗമായി.
Discussion about this post

