ഡബ്ലിൻ: റെവല്യൂട്ട് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്. നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തി. തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായാൽ അധികൃതരെ അറിയിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
റോംഗ് ട്രാൻസ്ഫർ തട്ടിപ്പാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അപരിചിതരായ വ്യക്തികൾ ആദ്യം നിങ്ങളുടെ അക്കൗണ്ടിലേക്ക് പണമയക്കും. പിന്നാലെ നിങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തിരികെ നൽകാൻ ആവശ്യം. ഈ വേളയിൽ അക്കൗണ്ട് വിവരങ്ങളും അവരുടെ പക്കൽ എത്തും. അക്കൗണ്ട് വിവരങ്ങൾ ലഭിച്ചു കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും പണ കൈക്കലാക്കുകയാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

