ഡബ്ലിൻ: റെവോൾട്ട് ഉപഭോക്താക്കൾക്ക് ആപ്പിൽ അനുഭവപ്പെട്ടിരുന്ന സാങ്കേതിക പ്രശ്നം പരിഹരിച്ചു. കഴിഞ്ഞ ദിവസം ആപ്പിൽ ലോഗ് ഇൻ ചെയ്യുന്നതിന് ആയിരുന്നു ബുദ്ധിമുട്ട് നേരിട്ടത്. കഴിഞ്ഞ ആഴ്ച ഗൂഗിൾ ക്ലൗഡിലെ പ്രശ്നത്തെ തുടർന്ന് റെവോൾട്ടിന്റെ സേവനങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സാങ്കേതിക പ്രശ്നം അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം ആപ്പിൽ ലോഗ് ഇൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ലോഗ് ഔട്ട് ആകുകയായിരുന്നു. തുടർന്ന് സൈൻ ഇൻ വിശദാംശങ്ങൾ നൽകുന്നതിലും ബുദ്ധിമുട്ട് നേരിട്ടു. ഇതോടെ ഉപഭോക്താക്കൾ സോഷ്യൽ മീഡിയ വഴി രംഗത്തുവരികയായിരുന്നു.
Discussion about this post

