ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ തിരക്ക് വീണ്ടും വർധിച്ചു. ഇന്ന് കിടക്കകൾ ലഭിക്കാതെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവ് ഉണ്ടായി എന്നാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്. ഇന്നത്തെ കണക്കുകൾ പ്രകാരം 824 പേർ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഇന്നലെ 777 പേർ ആയിരുന്നു ട്രോളികളിൽ ഉണ്ടായിരുന്നത്. ഇന്ന് ഇത് വർധിച്ചു. ഈ വർഷത്തെ ഏറ്റവും ഉയർന്ന തിരക്കാണ് ഇന്ന് ആശുപത്രികളിൽ അനുഭവപ്പെട്ടിരിക്കുന്നത്. ഐഎൻഎംഒയുടെ കണക്കുകൾ അനുസരിച്ച് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത് ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആണ്. 97 പേർക്കാണ് ഇവിടെ കിടക്കകൾ ആവശ്യമായുള്ളത്.

