വാട്ടർഫോർഡ്: വാട്ടർഫോർഡ് ടൈഗേഴ്സിന്റെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ശനിയാഴ്ച നടന്ന മത്സരത്തിൽ അണ്ടർ 30 വിഭാഗത്തിൽ സെവൻസ് എഫ്സിയും ഓവർ 30 വിഭാഗത്തിൽ ഫീനിക്സ് എഫ്ബിയും ചാമ്പ്യന്മാരായി. ബാലിഗണ്ണർ ജിഎഎ ഗ്രൗണ്ടിൽ ആയിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.
നിരവധി ടീമുകളാണ് ആവേശോജ്ജ്വലമായ മത്സരത്തിൽ പങ്കുകൊണ്ടത്. അണ്ടർ 30 വിഭാഗത്തിൽ റിഡ്രി എഫ്സി റണ്ണറപ്പായി. ഓവർ 30 വിഭാഗത്തിൽ റെബൽസ് എഫ്സിയാണ് രണ്ടാം സ്ഥാനം നേടിയത്. അണ്ടർ 30 വിഭാഗത്തിൽ സെവൻസ് എഫ്സിയുടെ എഫ്രൈയം മികച്ച കളിക്കാരനായി. സാന്റോയാണ് മികച്ച ഗോൾകീപ്പർ. ഓവർ 30 വിഭാഗത്തിൽ ഫീനിക്സ് എഫ്സിയുടെ റിജോയാണ് മികച്ച കളിക്കാരൻ. രഞ്ജിത്തിനെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തിട്ടുണ്ട്.

