വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ വിട്ടയച്ചു. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് 20 വയസ്സുള്ള യുവാവിനെ വിട്ടയച്ചത്. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ആയിരുന്നു അന്വേഷണത്തിന്റെ ഭാഗമായി ഗാർഡ യുവാവിനെ കസ്റ്റഡിയിൽ എടുത്തത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആറാമത്തെ വ്യക്തിയാണ് 20 കാരൻ. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ പോലീസ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന പോലീസ് നൽകിയിരുന്നു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്. നേരത്തെ മൂന്ന് പേരെ കുറ്റം ചുമത്താതെ വിട്ടയച്ചിരുന്നു. ഒക്ടോബർ 13 നായിരുന്നു വാട്ടർഫോർഡിലെ തീവയ്പ്പിൽ ഫിലിപ്പ്, കിം ഇംഗ്ലീഷ് എന്നീ ദമ്പതികളും ഇവരുടെ രണ്ട് മക്കളും കൊല്ലപ്പെട്ടത്.

