ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്ലാസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 40 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. വസതിയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പുലർച്ചെ 4.30 നായിരുന്നു വിവരം പോലീസിന് ലഭിച്ചത്. മെൽവില്ലെ ടെറസിലെ വീട്ടിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഗാർഡ ടെക്നിക്കൽ ബ്യൂറോ ഫോറൻസിക് സ്ഥലത്ത് പരിശോധന നടത്തി. രാവിലെ 11 മണിയോടെയാണ് 50 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post

