കെറി: കൗണ്ടി കെറിയിൽവച്ച് ആക്രമണത്തിന് ഇരയായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. 20 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ മാസം 24 ന് ആയിരുന്നു നഗരത്തിലെ ദി സ്ക്വയറിൽവച്ച് 20 കാരൻ ആക്രമിക്കപ്പെട്ടത്. തുടർന്ന് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മിനിഞ്ഞാന്നാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നൽകുന്ന നിർദ്ദേശം.

