ഡബ്ലിൻ: ബൊയ്ലോ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്നും ജാഗ്രത. ഇന്ന് രാജ്യത്തെ 11 കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഈ സീസണിലെ രണ്ടാമത്തെ കൊടുങ്കാറ്റായ ബൊയ്ലോ വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടാക്കിയിട്ടുള്ളത്.
ഇന്ന് വൈകീട്ട് അഞ്ച് മണി മുതലാണ് യെല്ലോ വാണിംഗ് നിലവിൽ വരിക. രാത്രി 11.59 വരെ ഇത് തുടരും. കാർലോ, ക്ലെയർ, കോർക്ക്, ഡൊണഗൽ, ഗാൽവേ, കെറി, കിൽക്കെന്നി, മയോ, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചതിനാൽ മണ്ണിൽ നവവ് ശേഷിക്കുന്നുണ്ട്. ഇന്നും ശക്തമായ മഴ ലഭിച്ചാൽ രൂക്ഷമായ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ ഇത് കാരണമാകും. യാത്രാ വേളയിൽ കാഴ്ച മറയാൻ ശക്തമായ മഴ കാരണമായേക്കാം. അതിനാൽ വാഹനയാത്രികർക്ക് പ്രത്യേകം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

