ഡബ്ലിൻ: ശൈത്യകാലം ആരംഭിച്ചതോടെ അയർലൻഡിൽ സമയമാറ്റവും. ഇന്ന് മുതൽ ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് മാറും. മാർച്ചുവരെ ഈ രീതിയിൽ ആയിരിക്കും സമയം കണക്കാക്കുക. എല്ലാ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ചയാണ് ക്ലോക്കുകൾ സമയമാറ്റം വരുത്തുക. അയർലൻഡിന് പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഇത് പാലിക്കാറുണ്ട്.
മാർച്ചിലെ അവസാന ഞായറാഴ്ച വരെ ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലായിരിക്കും. പുതിയ സമയക്രമം ഇന്ന് പുലർച്ചെ 12 മണിയോടെ നിലവിൽവന്നു. അയർലൻഡിൽ ഈ വർഷം മാർച്ച് 29 ന് പുലർച്ചെ 1 മണിയ്ക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് ആക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെ ഇത് ഒരു മണിക്കൂർ പിന്നിലേക്ക് ആയി.
Discussion about this post

