ഡബ്ലിൻ: ഡബ്ലിനിൽ പട്രോളിംഗിനിടെ ഗാർഡ ഉദ്യോഗസ്ഥന് പരിക്ക്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഡബ്ലിനിൽ ലീഗ് ഓഫ് അയർലൻഡ് മത്സരത്തിനിടെ ആയിരുന്നു സംഭവം ഉണ്ടായത്. 30 വയസ്സുള്ള ഡബ്ലിൻ സ്വദേശിയായ ഗാർഡ ഉദ്യോഗസ്ഥനെ മേറ്റർ മിസറിക്കോർഡിയ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഡബ്ലിൻ 7ലെ ഫിബ്സ്ബറോയിലെ ഡാലിമൗണ്ട് പാർക്കിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഗാർഡ വാഹനത്തിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ അദ്ദേഹത്തിന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. സംഭവത്തിൽ ഗാർഡ ഷിക്കോണ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

