ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ദാരുണമായി കൊല്ലപ്പെട്ട ലിമെറിക്ക് സ്വദേശിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. ഈ മാസം 18 നായിരുന്നു 38 കാരനായ ജാമി ബെയ്ലി കുത്തേറ്റ് മരിച്ചത്.
ലിമെറിക്കിൽ നിന്നുള്ള ബെയ്ലി കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡബ്ലിനിലാണ് താമസിച്ചുവരുന്നത്. ഞായറാഴ്ച പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആയിരുന്നു അദ്ദേഹം ആക്രമണത്തിന് ഇരയായത്. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരത്തിന് മുന്നോടിയായി നാളെ മൃതദേഹം ജോൺസ് ഗേറ്റിലെ ഗ്രിഫിൻസ് ഫ്യൂണറൽ ഹോമിൽ എത്തിക്കും. ഇവിടെ വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
Discussion about this post

