കോർക്ക്: മുൻസ്റ്ററിലുടനീളം വമ്പൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലിഡിൽ. 420 മില്യൺ യൂറോയാണ് ലിഡിൽ പ്രദേശത്ത് ചിലവഴിക്കുന്നത്. ഇത് 500 ലധികം ആളുകൾക്ക് സ്ഥിരം തൊഴിലുകൾ സൃഷ്ടിക്കുന്നതിന് വഴിവയ്ക്കും.
നിക്ഷേപത്തിൽ 306 മില്യൺ യൂറോ കമ്പനി ചിലവഴിക്കുന്നത് കോർക്കിന് വേണ്ടിയാണ്. കോർക്കിലെ ലിറ്റിൽ ഐലൻഡിൽ 200 മില്യൺ യൂറോ ചിലവിട്ട് ലിഡിൽ പ്രാദേശിക വിതരണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതും മുൻസ്റ്ററിലൂടനീളം 14 പുതിയ സ്റ്റോറുകളും നിർമ്മിക്കാനാണ് ലിഡിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമേ 10 സ്റ്റോറുകൾ നവീകരിക്കും. കോർക്കിൽ പുതിയ വിതരണ കേന്ദ്രം വരുന്നത് 250ഓളം പേർക്ക് തൊഴിൽ ലഭിക്കുന്നതിന് കാരണമാകും.

