ഡബ്ലിൻ: ഓസ്റ്റിൻ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ ആറ് കൗണ്ടികളിൽ ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ വൈകീട്ടോടെ ഓസ്റ്റിൻ അയർലൻഡിന്റെ കരതൊടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം.
അതിശക്തമായ മഴ പലിയടങ്ങളിലും വെള്ളക്കെട്ടിന് കാരണമാകും. ഇതിന് പുറമേ ഗതാഗത തടസ്സവും സൃഷ്ടിച്ചേക്കാം. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ നാളെ രാത്രി 10 മണി മുതലാണ് ഓറഞ്ച് വാണിംഗ് ആരംഭിക്കുക. മറ്റെന്നാൾ അഞ്ച് മണിവരെ ഇത് തുടരും. ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണി മുതൽ രാവിലെ എട്ട് മണിവരെയാണ് ഓറഞ്ച് വാണിംഗ്. നാളെ വൈകുന്നേരം 7 മണി മുതൽ വെള്ളിയാഴ്ച രാവിലെ 10 മണി വരെ എല്ലാ കൗണ്ടികളിലും കാറ്റിനും മഴയ്ക്കും വേണ്ടിയുള്ള സ്റ്റാറ്റസ് യെല്ലോ വാണിംഗുണ്ട്.

