ഡബ്ലിൻ ; യുകെയിലും അയർലൻഡിലും വേശ്യാവൃത്തി പരസ്യപ്പെടുത്തുന്ന വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് വടക്കൻ അയർലൻഡിലെ അസംബ്ലി ഓൾ-പാർട്ടി ഗ്രൂപ്പ് ഓൺ മോഡേൺ സ്ലേവറി ആൻഡ് കൊമേഴ്സ്യൽ സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷന്റെ റിപ്പോർട്ട് . ഇത്തരത്തിൽ വെബ്സൈറ്റുകൾ വഴി പരസ്യം ചെയ്യുന്നത് ലൈംഗിക ചൂഷണത്തിനും, മനുഷ്യക്കടത്തിനും സൗകര്യമൊരുക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കടത്തുകാരും സംഘടിത ക്രിമിനൽ ഗ്രൂപ്പുകളും ദുർബലരായ ആളുകളെ ചൂഷണം ചെയ്യുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു. ഇത് കർശനമായ നിയന്ത്രണം കൊണ്ട് മാത്രം തടയാനാകില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഈ വർഷം ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച കമ്മിറ്റി, 15 സംഘടനകളിൽ നിന്ന് രേഖാമൂലമുള്ള തെളിവുകൾ സ്വീകരിച്ചിട്ടുണ്ട്. ആറ് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും വാക്കാലുള്ള തെളിവുകളും രേഖപ്പെടുത്തി . വടക്കൻ അയർലൻഡിൽ വേശ്യാവൃത്തി പരസ്യപ്പെടുത്തുന്ന നാല് പ്രധാന വെബ്സൈറ്റുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

