ലോകപ്രശസ്തമായ മൈസൂർ ദസറ ഉത്സവത്തിൽ തിരക്കേറുന്നു . 21 ന് നടക്കുന്ന ജംബു സവാരിയ്ക്കായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. ജംബു സവാരിയുടെ ഘോഷയാത്ര റിഹേഴ്സൽ മൈസൂർ കൊട്ടാര പരിസരത്ത് നടക്കുകയാണ് . ഇത്തവണ ക്യാപ്റ്റൻ പ്രശാന്ത എന്ന ആനയാണ് ചാമുണ്ഡേശ്വരി ദേവിയുടെ 750 കിലോഗ്രാം തൂക്കം വരുന്ന സ്വർണ വിഗ്രഹം വഹിക്കുന്നത് . അലങ്കാരങ്ങളുമായി 12 ആനകളുടെ ഘോഷയാത്രയാണ് നടക്കുക.

ജംബു സവാരിക്കുള്ള ആനകളെ മാസങ്ങൾക്കു മുൻപേ പരിശീലനത്തിനായി കൊട്ടാരത്തിലെത്തിച്ചിട്ടുണ്ട് . ഘോഷയാത്രയിൽ അൻപതിലേറെ ഭീമൻ പ്ലോട്ടുകളും കലാരൂപങ്ങളുമുണ്ടാകും . മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇത്തവണ ജംബു സവാരി ഉദ്ഘാടനം ചെയ്യുന്നത് . കൊട്ടാരം മുതൽ ബന്നിമണ്ഡപ് വരെ ഏകദേശം 5 കിലോമീറ്റർ ദൂരം നീളുന്നത് ഘോഷയാത്ര .

ഇതിനൊപ്പം മൈസൂർ-ബെംഗളൂരു റോഡിലെ എൽഐസി സർക്കിളിലെ രഥ-കുതിര പ്രദർശനം, ജയചാമരാജേന്ദ്ര സർക്കിളിലെ നവദുർഗ്ഗ ദീപാലങ്കാരങ്ങൾ, ഗൺ ഹൗസ് സർക്കിളിലെ രാജകുടുംബാംഗങ്ങളായ നൽവാടി കൃഷ്ണരാജ വോഡയാർ, ജയചാമരാജേന്ദ്ര വോഡയാർ, ശ്രീകണ്ഠദത്ത നരസിംഹരാജ് വോഡയാർ എന്നിവരുടെ ഛായാചിത്രങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.


