ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക നേട്ടം കൈവരിച്ച് ഭവന വകുപ്പ്. വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഏഴായിരത്തിലധികം വീടുകൾ വീണ്ടും താമസയോഗ്യമാക്കി. വേക്കൻ പ്രോപ്പർട്ടി റീഫർബിഷ്മെന്റ് ഗ്രാന്റ് പദ്ധതി വഴിയാണ് സർക്കാർ ഈ നേട്ടം കൈവരിച്ചത്. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ നീവകരണത്തിനായി ഉടമകൾക്ക് സഹായം നൽകുന്നതാണ് പദ്ധതി.
2022 ലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് ഈ വർഷം മൂന്നാംപാദം വരെയുള്ള കണക്കുകളാണ് ഇത്. വർഷങ്ങളായി ഒഴിഞ്ഞുകിടന്നിരുന്ന 7,162 വീടുകളാണ് നവീകരിച്ച് താമസയോഗ്യമാക്കി മാറ്റിയത്. ഇതിനായി 396 മില്യൺ യൂറോയിലധികം രൂപ ചിലവഴിച്ചു.
Discussion about this post

