ഡബ്ലിൻ: അമിതവണ്ണം കുറയ്ക്കുന്നതിനുള്ള മൗഞ്ചാരോ മരുന്നിനായി കൂടുതൽ പണം അനുവദിക്കാൻ എച്ച്എസ്ഇ. മൂന്ന് ബില്യൺ യൂറോ ചിലവഴിക്കാനാണ് എച്ച്എസ്ഇയുടെ ആലോചന. സർക്കാർ സഹായത്തോടെയാകും എച്ച്എസ്ഇ ഇത് നടപ്പിൽവരുത്തുക. അയർലൻഡിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ച് വിപ്ലവകരമായ തീരുമാനമായിരിക്കും ഇത്.
അമിത വണ്ണത്താൽ നിരവധി പേരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ മരുന്നിനുള്ള ആവശ്യകതയും കൂടിയിട്ടുണ്ട്. ഇതോടെയാണ് മരുന്ന് കൂടുതൽ വിപണിയിൽ എത്തിക്കാൻ പണം അനുവദിക്കാൻ എച്ച്എസ്ഇ ആലോചിക്കുന്നത്. നിലവിൽ സ്വകാര്യ ആവശ്യങ്ങൾക്കായി മെഡിക്കൽ കാർഡ് ഉടമകൾക്ക് ഈ മരുന്ന് ലഭ്യമാണ്. ഇതിന് പുറമേ ഡ്രഗ്സ് പേയ്മെന്റ് സ്കീമിന് കീഴിൽ വരുന്നവർക്കും മരുന്ന് നൽകുന്നുണ്ട്.

