ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ട് വർക്ക്പ്ലേസ് റിലേൻസ് കമ്മീഷനിൽ ഇന്ന് ചർച്ച ആരംഭിച്ചു. രാവിലെയാണ് ചർച്ച ആരംഭിച്ചത്.വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും സർക്കാർ നിയോഗിച്ച സംഘവും തമ്മിലാണ് ചർച്ച. ഇന്ന് ആരംഭിച്ച ചർച്ചകൾ വരും ദിവസങ്ങളിലും തുടർന്നേത്തും.
ശമ്പളകരാറിൽ തീരുമാനം ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച പൊതുമേഖലാ തൊഴിലാളികൾ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് ധാരണയായത്. ഇരുകൂട്ടരും ചർച്ചയ്ക്ക് തയ്യാറായതിനെ തുടർന്ന് മറ്റെന്നാൾ നടത്താനിരുന്ന സമരവും പിൻവലിച്ചിരുന്നു. ജൂണിലാണ് പഴയ ശമ്പളകരാർ അവസാനിച്ചത്. എന്നാൽ പിന്നീട് ഇതിൽ ചർച്ച നടത്തുകയോ കരാർ പുതുക്കുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ജീവനക്കാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

