വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലുണ്ടായ തീവയ്പ്പിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്കാരം ഇന്ന് നടക്കും. നാല് പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ പ്രാർത്ഥനകൾക്കായി പള്ളിയിൽ എത്തിച്ചു.
വാട്ടർഫോർഡ് സ്വദേശികളായ ഫിലിപ്പ് ഇംഗ്ലീഷ്, കിം ഇംഗ്ലീഷ്, മക്കളായ ജെയ്ഡൻ, കല്ലം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് ദി ഫോളിയിലുള്ള സേക്രഡ് ഹാർട്ട് ചർച്ച് പാരിഷ് സെന്ററിലാണ് ഇവരുടെ മൃതദേഹങ്ങൾ എത്തിച്ചത്. ഇവിടെ പ്രാർത്ഥനകളും മറ്റ് ശുശ്രൂഷകളും നടന്നു. പള്ളിയിൽ എത്തിച്ച മൃതദേഹങ്ങൾ ഫാ. ജെറി ചെസ്റ്റ്നട്ട് ഏറ്റുവാങ്ങി. ഇന്നും സംസ്കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ പള്ളിയിൽ നടക്കും. ഇതിന് ശേഷമായിരിക്കും സംസ്കാരം. ഇന്നലെ നിരവധി പേരാണ് പ്രാർത്ഥനകളിൽ പങ്കുകൊണ്ടത്.

