കോർക്ക്: വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിൽ ശക്തമായ പ്രതിഷേധവുമായി മിഡിൽട്ടണിലെ നാട്ടുകാർ. ഇന്നലെ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 500 ഓളം പേരാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. വരും ആഴ്ചകളിൽ അയർലൻഡിൽ അസ്ഥിര കാലാവസ്ഥയ്ക്കും കൊടുങ്കാറ്റുകൾക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതേ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേഘധവുമായി എത്തിയിരിക്കുന്നത്. കൊടുങ്കാറ്റ്, വെള്ളപ്പൊക്കം മുതലായ പ്രകൃതിദുരന്തങ്ങളെ തുടർന്ന് നഗരത്തിൽ 180 മുതൽ 200 മില്യൺ യൂറോയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഇത്രയേറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും ദുരിതാശ്വാസ പദ്ധതിയ്ക്കായുള്ള ആസൂത്രണ അപേക്ഷ കോർക്ക് കൗണ്ടി കൗൺസിൽ ആസൂത്രണ കമ്മീഷൻ മുൻപാകെ സമർപ്പിക്കുന്നതിൽ താമസം വരുത്തുകയാണ്. ഇതാണ് പ്രദേശവാസികളെ ചൊടിപ്പിച്ചത്. ഈ വർഷം അവസാനം ആയിരിക്കും പദ്ധതി സമർപ്പിക്കുക.

