ഡബ്ലിൻ: പാർനെൽ സ്ക്വയറിലെ ഭീകരാക്രമണ കേസിൽ അറസ്റ്റിലായ പ്രതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 52കാരനായ റിയാദ് ബൗച്ചാക്കറെയാണ് അത്യാസന്നനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിലിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെയാണ് ബൗച്ചാക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പടിഞ്ഞാറൻ ഡബ്ലിനിലെ ക്ലോവർഹിൽ റിമാൻഡ് ജയിലിൽ ആയിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അൾജീരിയയിൽ നിന്നുള്ള വ്യക്തിയാണ് ഇയാൾ. പാർനൽ സ്ക്വയറിൽവച്ച് മൂന്ന് കുട്ടികളെ കൊലപ്പെടുത്താനായിരുന്നു ഇയാൾ ശ്രമിച്ചത്.
Discussion about this post

