ഡബ്ലിൻ: മാർക്ക് കുള്ളന്റെ കൊലപാതകത്തിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി കോടതി. പ്രതിയെ വീണ്ടും കസ്റ്റഡിയിൽവിട്ടു. 32 വയസ്സുള്ള എഡ്വാർഡ് ആൻഡ്രൂസാണ് കേസിലെ പ്രതി. ഇയാളെ ഇന്ന് ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലൈ 5 നാണ് കിൽ അവന്യൂവിലെ പാട്രീഷ്യൻ പാർക്കിൽവച്ച് കുള്ളനെ പ്രതി വെടിവച്ച് കൊലപ്പെടുത്തിയത്.
വിക്ലോ സ്വദേശിയാണ് ആൻഡ്രൂസ്. ഇയാൾക്കെതിരെ കൊലപാതക കുറ്റമാണ് കോടതി ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാളെ കസ്റ്റഡിയിൽവിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. ജഡ്ജി ജോൺ ഹ്യൂസ് ആണ് കേസ് പരിഗണിച്ചത്.
Discussion about this post

