ഗാൽവേ: ഗാൽവേയിലെയും റോസ്കോമണിലെയും സൈക്യാട്രിക് നഴ്സസ് അസോസിയേഷൻ (പിഎൻഎ) അംഗങ്ങൾ സമരം കടുപ്പിക്കുന്നു. അടുത്ത ആഴ്ച മുതൽ പണിമുടക്ക് വീണ്ടും ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. നിലവിലെ തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കടുത്ത സമര നടപടികളുമായി ഇവർ മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ മാസം വർക്ക് ടു റൂൾ രീതിയിൽ പ്രതിഷേധം നടത്താൻ പിഎൻഎ അംഗങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് എച്ച്എസ്ഇയുമായി വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിൽ ചർച്ച നടത്താൻ അനുവദിക്കുകയായിരുന്നു. ഇതേ തുടർന്ന് സമരം പിൻവലിച്ചു. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ നടന്ന ചർച്ചയിലൊന്നും തന്നെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ല. ഇതോടെയാണ് സമരം ചെയ്യാൻ തീരുമാനിച്ചത്. അടുത്ത തിങ്കളാഴ്ച മുതൽ അംഗങ്ങൾ വർക്ക് ടു റൂൾ രീതിയിൽ പ്രതിഷേധിക്കും.

